കണ്ണൂരിൽ ഇറക്കിയ 'ബമ്പർ' പാളി ; ബാധ്യത തീര്‍ക്കാന്‍ വീട് കൂപ്പണിലൂടെ നറുക്കെടുപ്പിന് വച്ച പ്രവാസിക്കെതിരെ കേസ്, നടപടി 1,500 രൂപയുടെ 80 ശതമാനം കൂപ്പണുകളും വിറ്റഴിഞ്ഞപ്പോൾ

കണ്ണൂരിൽ ഇറക്കിയ 'ബമ്പർ' പാളി ; ബാധ്യത തീര്‍ക്കാന്‍ വീട്  കൂപ്പണിലൂടെ  നറുക്കെടുപ്പിന് വച്ച  പ്രവാസിക്കെതിരെ കേസ്, നടപടി 1,500 രൂപയുടെ 80 ശതമാനം കൂപ്പണുകളും വിറ്റഴിഞ്ഞപ്പോൾ
Dec 22, 2025 12:47 PM | By Rajina Sandeep

കണ്ണൂര്‍: ( www.panoornews.in) ബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്. കണ്ണൂര്‍ കേളകത്താണ് സംഭവം. ലോട്ടറി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

1,500 രൂപയാണ് ഒരു കൂപ്പണിന്റെ നിരക്ക്. ഈ കൂപ്പണ്‍ നറുക്കെടുപ്പിനിടും. 3,300 സ്‌ക്വയര്‍ഫീറ്റ് വീടും ഭൂമിയും സമ്മാനമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്.

രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു. നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പ്പന തീരാത്തതിനാല്‍ 80 ശതമാനം വില്‍പ്പന പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

10,000 കൂപ്പണ്‍ ബെന്നി അച്ചടിച്ചിരുന്നു. ഡിസംബര്‍ 20 ന് നറുക്കെടുപ്പ് നടത്താമെന്നായിരുന്നു തീരുമാനം. അതിനിടെ തലേദിവസം ബെന്നിക്കെതിരെ കേസെടുക്കുകയായിരുന്നു.

ലോട്ടറി വകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെന്നിക്കെതിരെ കേസെടുത്തത്. കൂപ്പണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിശ്ചയിച്ച ദിവസം നറുക്കെടുപ്പ് നടത്താതിരുന്നതോടെ പണംകൊടുത്ത് കൂപ്പണ്‍ വാങ്ങിയവര്‍ പരാതിയുമായെത്തി.

നറുക്കെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ പ്രദേശത്തെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരുന്നുവെന്നാണ് ബെന്നി പറയുന്നത്. അതിനിടെയാണ് പൊലീസ് കേസെടുത്തത്. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഇതുമായി ബന്ധപ്പെട്ട സാധനങ്ങള്‍ പിടിച്ചെടുക്കുകയും വീട് കണ്ടുകെട്ടുകയും ചെയ്തു.

2025 മാര്‍ച്ചിലാണ് ഇതിന്റെ നടപടികള്‍ ആരംഭിക്കുന്നത്. അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ബെന്നി പറഞ്ഞു. തന്റെ അവസ്ഥ കണ്ട് അന്ന് നാട്ടുകാര്‍ പിന്തുണച്ചിരുന്നുവെന്നും ബെന്നി വ്യക്തമാക്കി.

Bumper' layer laid in Kannur; Case filed against expatriate who put house up for raffle through coupon to settle debt

Next TV

Related Stories
തലശേരിയിൽ  നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ;  കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത്  കതിരൂർ പോലീസ് കേസെടുത്തു.

Jan 13, 2026 03:36 PM

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ് കേസെടുത്തു.

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ്...

Read More >>
പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു ; വിഷം അകത്തു ചെന്നെന്ന് സംശയം

Jan 13, 2026 03:17 PM

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു ; വിഷം അകത്തു ചെന്നെന്ന് സംശയം

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

Jan 13, 2026 01:35 PM

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന്...

Read More >>
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

Jan 13, 2026 12:54 PM

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു...

Read More >>
തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ്  എക്സൈസിൻ്റെ പിടിയിൽ

Jan 13, 2026 12:19 PM

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ...

Read More >>
ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

Jan 13, 2026 11:39 AM

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു...

Read More >>
Top Stories

GCC News